ഉപ്പും മുളകും കൂട്ടിമടുത്ത വായേ
ഇനി നീയൊരു സ്വൈപ്പിങ് മെഷീനാവുക
ഏത് കാർഡും സ്വീകരിക്കുക
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ് മഹർഷി ഉപദേശിച്ച മന്ത്രങ്ങൾ
ഫലിക്കാത്ത രാമലക്ഷ്മണകാലം,
ഒരു ദൈവപുത്രനും തനിക്ക് കിട്ടിയ അപ്പവും വീഞ്ഞും പങ്കുവെക്കാത്ത കാലം
അക്ഷയപാത്രത്തിലെ ചീരയില കൊണ്ടൊന്നും ശമിക്കാത്ത കാമം
ചുണ്ടുകൾക്കിടയിലൂടെ
പല്ലുകൾക്ക് പുളിപ്പ് തട്ടാതെ
നാക്ക് മുറിയാതെ
സ്വയം സ്വൈപ്പ് ചെയ്യാ൯ കൂടി പഠിച്ചാൽ
നിന്‍റെ പരിണാമം പൂർത്തിയായി.