ഞാൻ പറയട്ടെ. എനിക്ക്…. എനിക്കൊരു അയൽക്കാരിയുണ്ട്. മുൻപിൻ നോട്ടമില്ലാതെ, രാപ്പകലില്ലാതെ വാതിലിൽ മുട്ടിവിളിക്കും. പ്രവേശനം കിട്ടിയാൽ വീടിനകം ചുറ്റിനടന്നു കാണും. കൊള്ളാം, ഇവിടം കൊള്ളാം എന്ന ഭാവത്തിൽ ഒരു നടത്തക്കാരി. വിടർന്ന കണ്ണുകളുമായി എന്നെ അവൾ നോക്കിക്കൊണ്ടേയിരിക്കും. ഒരു പ്രഭാതത്തിൽ വാതിൽ തുറന്നു കിട്ടിയപാടേ അവളെന്നെ മുട്ടിയുരുമ്മി അലമുറയിടാൻ തുടങ്ങി. അയ്യയ്യോ ഇതെന്ത്? മനസൊന്നു പിടച്ചു. പകപ്പെന്നിൽ പിടിമുറുക്കി. പിന്നെ, പിഞ്ഞാണിയിൽ പാൽ പകർന്ന് അരികെ വച്ചുകൊടുത്തപ്പോൾ സമാധാനം. ആർത്തിയോടെ നക്കിക്കുടിക്കുവാൻ തുടങ്ങി
Generated from archived content: story1_dec21_07.html Author: mn_vinayakumar