ചെഗുവേര രചിച്ച പാതയിലേക്കു വീണ്ടും

സാമ്രാജ്യവിരുദ്ധതയുടെ താഴാത്ത പതാകയാണ്‌ ചെഗുവേര. ബൊളീവിയൻ കാടുകളിൽ തീ പടർത്തിയ ആ കനൽ എരിഞ്ഞടങ്ങുംവരെ അദ്ദേഹത്തിന്റെ അശാമ്യമായ വിപ്ലവവീര്യം അനിരുദ്ധമായി ജ്വലിച്ചു നിന്നു. നീണ്ട പോരാട്ടങ്ങൾക്കു മുൻപും ഇടവേളകളിലും ചെഗുവേര നടത്തിയ നീണ്ട യാത്രകൾ, ആ ജീവചരിത്രത്തിൽ പ്രധാനമാണ്‌-എഴുത്തുകാരനും പത്രപ്രവർത്തകനും സഞ്ചാരിയും സ്‌നേഹമൂർത്തിയും സ്വപ്‌നലോലനും-എല്ലാമായ ചെഗുവേരയുടെ സപ്‌തവർണ്ണാഞ്ചിതമായ വ്യക്തിത്വം ഈ പുസ്‌തകത്താളുകളിൽ പുഷ്‌പിച്ചു നില്‌പുണ്ട്‌. ഒരു സാധാരണ യുവാവിന്റെ പ്രസരിപ്പും കുസൃതിയും നിറഞ്ഞ ചെഗുവേര, മഹാനായ വിപ്ലവകാരിയായ റോവിന്റെ വലംകൈയായിത്തീർന്ന പരിണാമ രമണീയമായ ജീവിതേതിഹാസത്തിന്റെ പശ്ചാത്തലമെന്തെന്ന്‌ ഈ പുസ്‌തകം പറയുന്നു. രാജൻ തുവ്വാരയുടെ വിവർത്തനം ഹൃദ്യം.

പ്രസാഃ ഗ്രീൻ. വില – 90.00

Generated from archived content: bookreview5_mar29_06.html Author: mm_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here