ല്ലാ കലകളും ശ്രമിക്കുന്നത് സംഗീതത്തോടു അടുക്കാനാണെന്നു പറയാറുണ്ട്. കല, അതിന്റെ ഉന്നത ശിഖരങ്ങളിൽ എത്തുമ്പോൾ മൗനമനോഹരമായ ഒരു സംഗീതത്തിന്റെ അലയായി മാറുന്ന അനുഭവം ഉണ്ടാകുന്നുണ്ട്. എന്നാൽ കവിതയിൽ സംഗീതം ഉൾച്ചേർന്നതുകൊണ്ടാകാം, അത് ഉറ്റുശ്രമിക്കുന്നത് സ്വപ്‌നത്തിന്റെ മാരകലാവണ്യം സ്വായത്തമാക്കാനാണ്. ശരറാന്തൽ ഉടഞ്ഞുപോയ ഒരു മുറി, കതകുകളിൽ കുടൽമാലകൾ തൂങ്ങുന്ന വീടുകൾ-എന്നൊക്കെ നെരൂദ എഴുതുമ്പോൾ പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്‌നത്തിന്റെ ശ്യാമയാമിനിയായി കവിത മാറുന്നു-കവിയുടെ ഹൃദയമിടിപ്പുകൾപോലും തർജ്ജമ പിടിച്ചെടുത്തിരിക്കുന്നു.
പ്രസാഃ മൾബെറി
വില ഃ 70 രൂ.
Generated from archived content: book4_aug.html Author: mm_narayanan