എഴുത്തുകാരുടെ ലോകം ഇന്ന് ഏറെക്കുറെ മായ്‌ക്കപ്പെട്ടു കഴിഞ്ഞു. സാഹിത്യകൃതികളിലെ മനുഷ്യജീവിതത്തിനും ഇന്ന് പുതുമ നഷ്‌ടപ്പെടുകയോ വിശ്വാസ്യത ഇല്ലാതാവുകയോ ചെയ്‌തിട്ടുണ്ട്. അത്രത്തോളം ഇന്നത്തെ മനുഷ്യർ ഭാവനാശൂന്യരും പ്രായോഗികവാദികളുമായി. ഇതിനിടയിലാണ് എഴുത്തുകാരൻ എന്ന അനുഭവത്തെ എം.കെ.സാനു ‘എന്റെ വഴിയമ്പലങ്ങൾ’ എന്ന കൃതിയിലൂടെ പുനഃപരിശോധിക്കുന്നത്. സാഹിത്യത്തിന്റെ ആത്മാവ് തേടുകയും അസ്‌തിത്വത്തിന്റെ പുതിയ കണ്ടെത്തലിലേയ്‌ക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അയനസ്‌കോ, അയ്യപ്പപ്പണിക്കർ, ജി. കുമാരപിളള, ദേവ് തുടങ്ങിയവരെ അടുത്തുനിന്ന് കാണാൻ ശ്രമിക്കുന്ന ഈ കൃതി ഭൗതികമായ ലോകത്തിന്റെ മൂല്യവ്യതിയാനങ്ങളിൽനിന്ന് പിൻവലിഞ്ഞ് ഓർമ്മയുടേയും വിചാരങ്ങളുടെയും ആത്മലോകത്തേക്ക് വായനക്കാരനെ നയിക്കുന്നു.
പ്രസാഃ ഗ്രീൻ. വില ഃ 85.00
Generated from archived content: book3_jan29.html Author: mk_harikumar