പയ്യന്നൂര്‍ കോളെജില്‍ മൂന്നു ദശകങ്ങളിലെ അധ്യാപകവൃത്തി എന്റെ സര്‍ഗാത്മക ജീവിതത്തെ സംതൃപ്തമാക്കുകയാണുണ്ടായത്. എന്നും പുതുതലമുറകളുമായുള്ള ബന്ധം എന്റെ കാവ്യ, നിരൂപണ രചനകള്‍ക്ക് വളക്കൂറിട്ടു തന്നു. സ്വയം പഠിക്കുന്നവനേ പഠിപ്പിക്കാനും കരുത്തു കിട്ടൂ. അതുകൊണ്ട് മനസ് കാലത്തിനൊപ്പം സ്പന്ദിച്ചുകൊണ്ടിരുന്നു അന്വേഷണം, അസ്വാസ്ഥ്യം, അസംതൃപ്തി എല്ലാം സര്‍ഗ സൃഷ്ടിക്ക് അനിവാര്യമായിരുന്നു. ഔദ്യോഗികവൃത്തിയിലെ അസംതൃപ്തിയാണ് കാവ്യ ജീവിതത്തിലെ സംതൃപ്തിയായത്. വിദ്യയും വ്യുല്‍പ്പത്തിയും കാവ്യവൃത്തിയുടെ സര്‍ഗശക്തി ജ്വലിപ്പിക്കുയാണുണ്ടായത്.
Generated from archived content: essay1_sep5_13.html Author: meleth_chandrasekhran