അശ്വതിതിരുനാൾ ഗൗരിലക്ഷ്‌മിഭായി രചിച്ച മലയാളമേ മാപ്പ്‌

തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതിതിരുനാൾ ഗൗരിലക്ഷ്‌മീഭായി ഒരു ദിനപത്രത്തിൽ എഴുതിയ പ്രതിവാരകുറിപ്പുകളുടെ സമാഹാരമാണ്‌ ‘മലയാളമേ മാപ്പ്‌’. ഇന്നലെകളിൽ നിലനിന്നിരുന്ന ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഇന്നത്തെ അവസ്ഥയും അവ തുടരേണ്ടതിന്റെ ആവശ്യകതയും ഈ കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്‌. വലിയ ഒരു പാരമ്പര്യത്തിന്റെ കണ്ണിയായ ഗ്രന്ഥകർത്രി അവരുടെ കൺമുന്നിലൂടെ കടന്നുപോയ കാലത്തെ പിന്തിരിഞ്ഞു നോക്കി അയവിറക്കുന്നതിന്‌ വല്ലാത്തൊരു ചന്തമുണ്ട്‌. ആകെയുളള 28 ലേഖനങ്ങളിൽ ചിലതിലെങ്കിലും മൗലികചിന്തയുടെ സൗന്ദര്യം ഒളിമിന്നുന്നത്‌ അനുഭവിക്കാനാവുന്നു എന്നത്‌ വായനക്കാരെ ആഹ്ലാദിപ്പിക്കും.

പ്രസാഃ റെയ്‌ൻബോ. വില ഃ 55 രൂ.

Generated from archived content: bookreview2_mar29_06.html Author: mb_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here