ടി.എൻ.ജയചന്ദ്രൻ എഡിറ്റു ചെയ്‌ത ജീവിതം എന്നെ എന്തു പഠിപ്പിച്ചു?

ഓരോ ജീവിതവും ഓരോ പാഠമാണ്‌. അതിൽ ചിലതെങ്കിലും പാഠപുസ്‌തകവുമാണ്‌. ആ സത്യത്തിനു പിന്നാലെയുളള ടി.എൻ.ജയചന്ദ്രന്റെ അന്വേഷണമാണ്‌ ‘ജീവിതം എന്നെ എന്തു പഠിപ്പിച്ചു?’ എന്ന പുസ്‌തകം. അതിപ്രശസ്‌തരും അപ്രശസ്‌തരും ഉൾപ്പെടെയുളളവരുടെ ജീവിതാനുഭവങ്ങൾ ഇതേ പേരിലുളള പംക്തിയിൽ ആഴ്‌ചതോറും ഒരു വാരികയിൽ പ്രസിദ്ധപ്പെടുത്തയതിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവ സമാഹരിച്ചിരിക്കുകയാണിവിടെ. ഇ.എം.എസ്‌. മുതൽ ലളിതാലെനിൻ വരെ 74 പേരുടെ ജീവിതവീക്ഷണങ്ങൾ നമുക്ക്‌ വായിക്കാം. അഴീക്കോടിന്റെ അനുഭവങ്ങൾക്കു പുറമെ ആമുഖക്കുറിപ്പുമുണ്ട്‌. ഒരുപാടുപേരുടെ പിന്നാലെയുളള അലച്ചിലിന്റെ പലം പുസ്‌തകരൂപത്തിൽ ലഭ്യമാക്കിയതിന്‌ സഹൃദയകേരളം ടി.എൻ. ജയചന്ദ്രനോട്‌ കൃതജ്ഞരായിരിക്കും.

പ്രസാഃ ഗ്രീൻ. വില- 85 രൂപ.

Generated from archived content: bookreview1_mar29_06.html Author: mb_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here