യു.കെ.കുമാരൻ രചിച്ച കുടുംബമ്യൂസിയം

വ്യഥിതകാലത്തിന്റെ നിസ്സഹായ നിലവിളി മുഴങ്ങുന്ന 14 കഥകളുടെ സമാഹാരമാണ്‌ യു.കെ.കുമാരന്റെ ‘കുടുംബമ്യൂസിയം’. സ്വാർത്ഥതയുടെ ചങ്ങലയാൽ ബന്ധിതരായി എങ്ങോട്ടോ പാഞ്ഞുപോകാനാഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യരെ ഈ കഥകളിൽ കാണാം. ഒരിടത്തുമെത്താതയോ എത്തേണ്ടിടത്ത്‌ ഒരിക്കലും എത്താതെയോ അവസാനിപ്പിക്കേണ്ടി വന്ന അത്തരം യാത്രകളാണിതിൽ. നിശ്ശബ്‌ദതയുടെ നിലവിളികളും ബന്ധിതരുടെ യാത്രകളും അങ്കലാപ്പുണ്ടാക്കുമ്പോൾ തന്നെ ഈ കൃതിയിലെ കഥാപാത്രങ്ങളിൽ ചിലർ തൊട്ടയൽപക്കത്തുളളവരോ നമ്മിൽ ചിലർ തന്നെയോ ആണെന്നു തോന്നാം.

ജീവിതത്തിന്റെ നേർക്കാഴ്‌ചകളെ ചമൽക്കാരങ്ങളുടെയും അലങ്കാരങ്ങളുടെയും എഴുന്നളളത്തു ഭാഷയിലല്ലാതെ വിഷയം ആവശ്യപ്പെടുന്ന ലാളിത്യത്തിന്റെ ഋജുഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്‌ ഈ കൃതിയുടെ മികവ്‌.

പ്രസാഃ ഗ്രീൻ. വില ഃ 50.00

Generated from archived content: book1_july5_06.html Author: mb_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here