തമിഴ് മഹാകവിയും തിരുക്കുറൾ കർത്താവുമായ വള്ളുവർ ഭക്ഷണസമയത്ത് ഇലയ്‌ക്കരികെ ഒരു മൊട്ടുസൂചി വയ്‌ക്കാറുണ്ട്. പല വട്ടുകളിലൊന്നായേ അതും ഭാര്യ കരുതിയുള്ളൂ. എങ്കിലും ഒരു കൗതുകം ഉള്ളിലുടക്കിക്കിടന്നു.
ഒരു ദിവസം മൃഷ്ടാന്നഭോജനശേഷം താംബൂലം ചുരുട്ടിക്കൊടുക്കുന്ന നേരത്ത് ഭാര്യ വള്ളുവരോട് മയത്തിൽ ചോദിച്ചു ഈ മൊക്കുസൂചി എന്തിനാ? വള്ളുവർ തുറന്നു ചിരിച്ചുഃ പ്രിയേ, ലഘുവായ കാര്യമാണ്. വിളമ്പുമ്പോൾ ഇലയ്‌ക്കു പുറത്തു വീഴുന്ന വറ്റ് എളുപ്പത്തിൽ കുത്തിയെടുക്കാനാ. ഭവതിക്കാണെങ്കിൽ കണ്ണും മൂക്കുമില്ല വിളമ്പുമ്പോൾ. അന്നം ദൈവമാണ്. ഒരൊറ്റ വറ്റും വെറുതെ കളയാൻ പാടില്ല. ഈശ്വരനിന്ദ അരുത്… ഇതു കേട്ട് ഭാര്യ തരിച്ചിരുന്നു. കിറുക്കാണെന്ന് ധരിച്ചല്ലേ ഈശ്വരാ…. രാമച്ച വിശറിയെടുത്ത് ഭർത്താവിനെ വീശാൻ തുടങ്ങി.
Generated from archived content: story1_feb2_08.html Author: mathayil_aravind
Click this button or press Ctrl+G to toggle between Malayalam and English