വാല്‍

പരിണാമപ്പാതയിലെ
കാല്പ്പാടുകള്‍
ഭയന്നു വിറച്ച്
മുറിഞ്ഞുപോയവ
പ്രണയത്തോടെ
ഇണയെ വരിഞ്ഞവ
ക്രോധാഗ്നിയോടെ
പൂരങ്ങളെരിച്ചവ
ആകാശങ്ങളെ
അളന്നുമുറിച്ചവ
സാഗരങ്ങളെ
തുഴഞ്ഞു രമിച്ചവ
നന്ദിപൂര്‍വം ചലിപ്പിച്ചിട്ടും
നന്നാകില്ല
നേരെയാകില്ലെന്ന
ശാപമേറ്റു വാങ്ങി
ചുരുണ്ടവ

Generated from archived content: poem1_jan27_14.html Author: manju_vellayani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here