മേഘം

കവികൾക്ക്‌
അമ്മിഞ്ഞപ്പാലായും
കൊമ്പുകുത്തിക്കളിക്കുന്ന
മദയാനയായും
നൂൽനൂൽക്കാനുളള പഞ്ഞിക്കെട്ടായും
തോന്നിച്ച മേഘം,
മാനസസരോവരത്തിൽ
എന്നെ പൊതിഞ്ഞു.

“ഞാൻ നിങ്ങൾക്ക്‌ എന്താണ്‌?”

മേഘം ചോദിച്ചു.

“സ്വാതന്ത്ര്യം. എന്നെ വിട്ടയക്കൂ.”

ഞാൻ പറഞ്ഞു.

 

Generated from archived content: poem7_july3_06.html Author: mangad_rathnakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here