പേടി

തഴുതുപോലെ ഭാവിക്കു വിലങ്ങനെ മിന്നിയ വാൾ ഒരു ചെറിയ കഷണം ഇരുട്ടുപോലെ ഊർന്നിറങ്ങിയ ബുർഖയ്‌ക്കുനേരെ അമ്മ കെഞ്ചിഃ അവൾക്ക്‌ 11 വയസ്സാണ്‌. വാളുകൾ തിളച്ചു. അവൾ പെണ്ണാണ്‌. പറിച്ചെറിഞ്ഞ അറിവിന്റെ താളുകൾ അടിച്ചുകൂട്ടി തീ കായുന്ന ഔദ്ധത്യത്തിനും അഗ്നിപരീക്ഷകൾ സാക്ഷ്യപ്പെടുത്തുന്ന വിശുദ്ധികൾക്കും മുന്നിൽ സുബൈദ താണു. ഭൂമിയോളം. പിന്നെ പരിശുദ്ധിയുടെ ഭാരത്താൽ ഭൂമി പിളർന്ന്‌, സീതയെപ്പോലെ, മോക്ഷം മോഹിച്ച്‌.

Generated from archived content: story10_june.html Author: manazi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here