ചലച്ചിത്ര അവാർഡ് കമ്മിറ്റി നിയമിതമാകുമ്പോൾ തന്നെ ആർക്കൊക്കെയായിരിക്കും അവാർഡെന്നു പ്രവചിക്കാവുന്ന ദുഃസ്ഥിതിയിലാണിന്ന് സിനിമാരംഗം-‘അകലെ’ എന്ന ചിത്രം ഒന്നാംസ്ഥാനത്തെത്തിയപ്പോൾ പ്രത്യേകിച്ചും.
ഭേദപ്പെട്ട ചലച്ചിത്ര സംവിധായകനായിട്ടും, ‘അകലെ’യിൽ ശ്യാമപ്രസാദിന്റെ പരിമിതികളാണ് തെളിയുന്നത്. ആദ്യപകുതി കഴിയുമ്പോൾ, ഇനി എന്തുചെയ്യണമെന്നറിയാതെ സംവിധായകൻ പതറുന്നു. എങ്കിലും അഭിനന്ദനാർഹമായി ഒന്നുണ്ട്‌ഃ ഗീതു മോഹൻദാസിന്റെ അഭിനയം. (ഷീലയുടെ അമിതാഭിനയമല്ല). ദേശീയ പുരസ്‌കാരം ഷീലയ്‌ക്കായപ്പോൾ ഗീതുവിന്റെ അഭിനയമേന്മയെ ഷീലയ്‌ക്ക് പരാമർശിക്കേണ്ടി വന്നത് അതുകൊണ്ടാണല്ലോ.
Generated from archived content: essay2_sept23_05.html Author: manambur_rajanbabu