പഞ്ചമഹാനാദങ്ങൾ
മലയാള കവിതയിലെ ‘പഞ്ചമഹാനാദങ്ങൾ’ എന്ന് ഡോ.സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച പി., ജി., ഇടശ്ശേരി, വൈലോപ്പിളളി, ബാലാമണിയമ്മ എന്നിവരിൽ ഒരേ ഒരു പെൺനാദമായ മലയാളത്തിന്റെ അമ്മ, വാനിൽ പറന്നുനടക്കാനായി കൂടുവിട്ടുപോയി. അമ്മയ്‌ക്ക് ‘ഇന്നി’ന്റെ അഞ്ഞ്‌ജലി.
എം.കുട്ടിക്കൃഷ്‌ണൻ
ജീവിതത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ഉന്നമനത്തിനായി യത്‌നിച്ച എഴുത്തുകാരനും വാഗ്‌മിയും സംഘാടകനുമാണ്, കേരള സാഹിത്യ അക്കാദമിയുടെ മുൻ കാര്യദർശിയായിരുന്ന എം.കുട്ടിക്കൃഷ്‌ണൻ. അദ്ദേഹത്തിന്റെ വാത്സല്യം ‘ഇന്നി’ന് ആവോളം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ‘ഇന്നി’ന്റെ അഭിവാദനങ്ങൾ.
Generated from archived content: essay2_sep.html Author: manambur_rajanbabu