മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ് ഇന്നിന് ഒരു എഴുത്തുകാരൻ മാത്രമായിരുന്നില്ല; ഹൃദയത്തിലെ നിത്യവാസി. വാക്കും വൃത്തിയും എഴുത്തും അഭിനയവുമെല്ലാം മനുഷ്യപ്പറ്റിന്റെ പ്രകാശനമാക്കിയ കഥാകാരൻ. ലോക കഥയായി ടി.പത്മനാഭൻ അംഗീകരിച്ച മൂന്നാമതൊരാൾ രചിച്ച എഴുത്തുകാരൻ. ചോദിച്ചും അല്ലാതെയും അദ്ദേഹം ഇന്നിനു കഥ തന്നു.
കഥ എഴുതിയതിന്റെ പേരിൽ ഇതെഴുതുന്ന ആൾക്ക് ജോലി നഷ്‌ടപ്പെട്ടപ്പോൾ, എഴുതിയത് കഥയാണെന്ന് പോലീസ് ഓഫീസർമാരുടെ മുന്നിൽ സാക്ഷിപറയാൻ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ കവി ഇയ്യങ്കോട് ശ്രീധരനോടൊപ്പം എത്തിയ കൃഷ്‌ണൻകുട്ടി മാഷ്. മറക്കാനാകുന്നില്ല മാഷേ…
ദൈവാനുഗ്രഹം
മുണ്ടൂർ കൃഷ്‌ണൻകുട്ടി
ഇപ്പോഴും എനിക്ക് തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ പ്രസംഗിക്കാം. പ്രസംഗം കേട്ട് മഹാജനങ്ങൾക്കിപ്പോഴും കോപിക്കാനും കരയാനും പറ്റുന്നുണ്ട്. ഇങ്ങനെ എനിക്കു പ്രസംഗിക്കാനും ഇവർക്ക് കേൾക്കാനുമുളള കഴിവുകൂടി ഇല്ലായിരുന്നെങ്കിൽ ജീവിതം എത്രമാത്രം അലങ്കോലപ്പെടുമായിരുന്നു.
(ഇന്ന് 1998 സെപ്‌തംബർ ലക്കത്തിൽ നിന്ന്)
Generated from archived content: essay2_july_05.html Author: manambur_rajanbabu