നിനവുകൾ

* ഉദ്‌ഘാടനത്തിലെ പുതുമ

തലസ്ഥാനത്തെ രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഉദ്‌ഘാടനം ചെയ്യുന്നത്‌ 34 ചലചിത്ര പ്രതിഭകൾ ചേർന്നാണ്‌. മുൻപ്‌ മുഖ്യമന്ത്രിമാരായിരുന്നു ഉദ്‌ഘാടകർ. മന്ത്രിമാർ കൈയടക്കിയ കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ ഉദ്‌ഘാടനം അതതു രംഗത്തെ പ്രമുഖർ നിർവ്വഹിക്കുന്ന ഈ മാതൃക തുടരണം. സമുന്നതരായ കലാ സാഹിത്യ പ്രതിഭകളെ മുഖ്യപ്രഭാഷകരായി ഒതുക്കിയിട്ട്‌ മന്ത്രിമാരും എം.എൽ.എ.മാരും മറ്റു ജനപ്രതിനിധികളും ഉദ്‌ഘാടകരാകുന്ന ധാർഷ്ട്യം വെടിയുക തന്നെ വേണം. രാഷ്‌ട്രീയ, ഭരണ രംഗങ്ങളിലെ ഉദ്‌ഘാടനം തീർച്ചയായും ജനപ്രതിനിധികൾ തന്നെ നിർവ്വഹിക്കട്ടെ.

* അറിവിന്റെ ‘ജ്വാല’

അക്ഷര വൈരികൾ ചുട്ടെരിച്ച കോഴിക്കോട്‌ പൊയിൽക്കാവിലെ ‘ജ്വാല’ ലൈബ്രറിയുടെ പുനരുജ്ജീവന യത്നത്തിലാണ്‌ ചില അണയാത്ത മനസുകൾ. പണവും ഗ്രന്ഥവും സ്‌നേഹവും നൽകി നമുക്കു അവരോടൊപ്പം നിവർന്നു നിൽക്കാം. ബന്ധപ്പെടാൻ വിലാസം ഃ ജനറൽ കൺവീനർ, ജ്വാല ലൈബ്രറി പുനരുജ്ജീവനസമിതി, പൊയിൽക്കാവ്‌, എടക്കുളം പി.ഒ., കൊയിലാണ്ടി, കോഴിക്കോട്‌ – 673306.

Generated from archived content: essay2_jan19_07.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English