വിനയ പറയുന്നതെന്തെന്നാൽ…..

ഒരു പോലീസുകാരി ആയിരിക്കെതന്നെ താൻ ഒരു സ്‌ത്രീയാണെന്നും അതിലുപരി ഒരു മനുഷ്യനാണെന്നുമുളള അവബോധത്താലാണ്‌ നെറികേടുകൾക്കെതിരെ വിനയ നിരന്തരം കലഹിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ തലയിൽ കയറിയിരുന്ന്‌ അട്ടഹസിക്കുകയും ബഹുഭൂരിപക്ഷം ജീവനക്കാരാലും ‘ഇരുമ്പൻ’ എന്ന്‌ വിളിക്കപ്പെടുകയും ചെയ്‌ത ഏമാനും ടിയാന്റെ യന്ത്ര ഭൃത്യന്മാർക്കും വിനയ ഒരു വിനയായി തോന്നുന്നത്‌ സ്വാഭാവികം.

ഹരിശ്ചന്ദ്ര വേഷക്കാരന്റെ യഥാർത്ഥ ചരിതമറിയാൻ പഴയ ‘ഭാഗ്യമാല’ ലോട്ടറിയുടെ മിച്ചംവന്ന ലക്ഷങ്ങളുടെ കഥ അന്വേഷിച്ചാൽ മാത്രം മതി. ജനതയുടെ സ്വാതന്ത്ര്യബോധത്തിലധിഷ്‌ഠിതമായ വിനയയുടെ സ്വരം ഏമാന്മാർ കേട്ടില്ലെങ്കിലും കേരളം തിരിച്ചറിയുക തന്നെ ചെയ്യും, നാളെ.

Generated from archived content: essay1_june.html Author: manambur_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English