മരണത്തിന്റെ വിറങ്ങലിച്ച മുഖത്തുനോക്കി, ഏത് ‘ഈച്ചരവാരിയർ?’ എന്ന് അങ്ങ് ചോദിച്ചെന്നു കേട്ടു.
പശ്ചാത്താപത്തോടെ, അനുനിമിഷം അങ്ങ് ഉരുവിടേണ്ട ഈശ്വരനാമമാണ് ‘ഈച്ചരവാരിയർ’ എന്നത്.
രാഷ്‌ട്രീയ മരണത്തിന്റെ വാരിക്കുഴിയിൽ വീണു കിടക്കുന്ന അങ്ങയുടെ നാവിൽ ‘കരുണ’യുടെ ഹരിശ്രീ കുറിക്കാൻ സ്വന്തം ഗുരുവായൂരപ്പനെങ്കിലും കഴിഞ്ഞെങ്കിൽ…
മനുഷ്യൻ എന്ന സുന്ദരപദം
നിസ്വരും നിരാലംബരുമായ പാവങ്ങളെ കൊന്നുതിന്നുന്ന രാക്ഷസ ഭരണാധികാരികൾ നിറഞ്ഞിട്ടും ഈ ഭൂമി കെട്ടു പോകാത്തത് എന്തുകൊണ്ടാണ്? ദരിദ്ര കോടികളുടെ അവകാശങ്ങൾക്കായി ജീവൻ ത്യജിക്കാൻ മേധാ പട്‌കർമാർ ഭൂമിയിലുളളതുകൊണ്ടു മാത്രം. മനുഷ്യൻ എന്നത് സുന്ദരപദമാകുന്നതും അതിനാൽ.
Generated from archived content: essay1_july5_06.html Author: manambur_rajanbabu