തിരകൾ പറയുന്നത്‌

തിരകളെന്താണു പറയുന്ന

തെന്നു ഞാൻ

തീരത്തിരുന്നു ചിന്തിച്ചു.

കാര്യം ഗ്രഹിക്കുവാ-

നാവാതെ പോരുമ്പോൾ

തിരകളാർത്തു ചിരിച്ചു.

ഉത്തരംകിട്ടാതെ ചിന്തക,ളടങ്ങാത്ത

തിരകളായി ഭവിച്ചു.

Generated from archived content: poem10_aug.html Author: malayath_appunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English