കാറ്റ്‌

പൂവു ചോദിച്ചു

കാറ്റിനോടിങ്ങനെ

“പോവതെങ്ങു നീ

യാത്ര പറയാതെ?

ദൂരെ നിന്നു നിൻ ആലാപനം കേട്ടു

കോരിത്തരിച്ചു മനസ്സും ദളങ്ങളും.

നീയരികത്തു വന്നനേരം ഞാനോ

വായുവിൽ തിരമാലപോൽ പൊങ്ങി.

കാത്തുവെച്ച പ്രണയസുഗന്ധം

കൈക്കലാക്കി കടന്നുപോവുന്നുവോ?”

Generated from archived content: aug_poem6.html Author: malayath_appunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here