നാടെല്ലാം കേടുപാടായ്
നദികളൊഴുകിടും
കേരളം വില്‌പനയ്‌ക്കായ്
കാടെല്ലാം വിറ്റുതീർന്നൂ
തടികളൊഴുകയായ്
മന്ത്രി ബംഗ്ലാവു തീർപ്പൂ!
വീട്ടാൻ വയ്യാതെയായെൻ
വസതി പണിതതാം ബേങ്കു
ലോൺ, ആത്മഹത്യയ്
‘ക്കേഡീബീ’യെന്ന ദേവാ
കനിയണമിവനിൽ
വായ്‌പയായ്, കൂപ്പിടുന്നേൻ!
Generated from archived content: poem8_febr.html Author: madhu_alapadambu