സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവകാരി ഭഗത്‌സിംഗിന്റെ മുട്ടുമടക്കാത്ത വീരേതിഹാസം, പൊരുതുന്ന യുവത്വത്തിന് മാർഗ്ഗദർശിയാകേണ്ടതാണ്. കാതടപ്പിക്കുന്ന സ്‌ഫോടനങ്ങൾ നിരപരാധികളെ കൊല്ലാനല്ല. അപരാധികളായ ഭരണവർഗ്ഗത്തിന്റെ കണ്ണും കാതും തുറപ്പിക്കാനാണെന്ന് വ്യക്തമാക്കിത്തരുന്ന ‘ഭഗത്‌സിംഗിന്റെ കത്തുകൾ’ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ജീവിതരേഖ തന്നെയാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികളുടെയും മാനുഷിക ബന്ധങ്ങളുടെയും വേറിട്ട കാഴ്‌ച ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട്. വിട്ടുവീഴ്‌ചകളും ഇരന്നുവാങ്ങുന്ന ദയാദാക്ഷിണ്യവും ആ വിപ്ലവകാരിയുടെ നിഘണ്ടുവിലില്ലായിരുന്നുവെന്നതിനു സാക്ഷ്യമാണ് ഭൂരിഭാഗം കത്തുകളും, സുഖലോലുപതയിലും ഉപഭോഗസംസ്‌കാരത്തിലും മുങ്ങിയ ഒരു തലമുറ നിർബന്ധമായും വായിക്കേണ്ടതാണിത്. കെ.എ. കൊടുങ്ങല്ലൂരിന്റെ പരിഭാഷ നീതി പുലർത്തിയിട്ടുണ്ട്.
പ്രസാഃ ഒലീവ്. വില ഃ 60.00
Generated from archived content: book2_sept23_05.html Author: ma_lathif