കഴിഞ്ഞ 100 വർഷത്തിനിടയിൽ മലയാളത്തിൽ പിറന്ന ഓണക്കവിതകളിൽ നിന്ന് തിരഞ്ഞെടുത്ത 58 കവിതകളുടെ അപൂർവ്വ സമാഹാരമാണിത്. പുതുകവികൾ തൊട്ട് കുമാരനാശാൻ വരെ. അവരുടെ വ്യക്തിരേഖകൾ, കുഞ്ഞുണ്ണി മാഷ് മാതൃഭൂമി ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിലെഴുതിയ ഓണക്കുറിപ്പ്, ജി. അരവിന്ദന്റെ ഓണകാർട്ടൂൺ, ഒ. എൻ. വിയുടെ പ്രൗഢമായ അവതാരിക എന്നിവ ഈ കൃതിയെ മികവുറ്റതാക്കുന്നു. ഒരു എഡിറ്ററുടെ നിസ്‌തന്ദ്രവും സർഗ്ഗാത്മകവുമായ വിരൽപ്പാടുകൾ ഈ സമാഹാരത്തിലുടനീളം കാണാം. ലത്തീഫ് പറമ്പിലും മാതൃഭൂമി ബുക്‌സിനും അഭിമാനിക്കാം.
പ്രസഃ മാതൃഭൂമി
വിലഃ 95 രൂ
Generated from archived content: book4_sept07_06.html Author: m_vikramakumar
Click this button or press Ctrl+G to toggle between Malayalam and English