അടി

സുമിത്ര രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ്‌ അവളെ തല്ലിയതെന്നോ? സുമിത്ര പറഞ്ഞു, അവളെ പ്രസവിച്ചത്‌ അവൾതന്നെയാണെന്ന്‌.

കുറേ കാലം കഴിഞ്ഞപ്പോൾ മാസ്‌റ്റർക്കു മനസ്സിലായി – നമ്മളെല്ലാവരും നമ്മുടെ സ്വന്തം സൃഷ്‌ടികളാണെന്ന്‌. അപ്പോൾ സുമിത്രയ്‌ക്കു കൊടുത്ത അടി തിരിച്ചെടുക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ, അതിനെങ്ങനെ കഴിയും? പറഞ്ഞ വാക്കു മാത്രമല്ല, കൊടുത്ത അടിയും തിരിച്ചെടുക്കുവാൻ കഴിയില്ല.

Generated from archived content: story3_feb4_09.html Author: m_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here