ചാനൽ ലേഖകൻ, മുൻമന്ത്രിയോടു ചോദിച്ചുഃ ഇരുപത്തിമൂന്നുപേരെ കാറിടിച്ചു കൊന്നു എന്ന ബഹുമതി അങ്ങയ്‌ക്കുമാത്രം അവകാശപ്പെട്ടതല്ലേ?
“ആ പാവങ്ങളുടെ ആത്മാവ് അങ്ങയെ ഉപദ്രവിക്കാറുണ്ടോ?”
“ആത്മാക്കളുടെ ശല്യമുണ്ടായപ്പോൾ രാഷ്‌ട്രീയ ഇച്ഛാശക്തിയുളള എന്റെ ആത്മാവ് അവയെ മുഴുവൻ വിഴുങ്ങിക്കളഞ്ഞു. അങ്ങനെ ഞാൻ ആത്മനായി…ഹ…ഹ…ഹ..ഹി..ഹി…”
ക്യാമറക്കണ്ണിൽ ഒരു തീപ്പൊരി മുളച്ച്, ആത്മൻ ബന്ധിച്ച ആത്മാക്കളെ മുഴുവൻ മോചിപ്പിച്ച വിവരം പാവം ആത്മൻമന്ത്രി അറിഞ്ഞതുമില്ല.
Generated from archived content: nov_story2.html Author: m_chadraprakash