പ്രേം ചന്ദ് ചിത്രഭൂമി, കോഴിക്കോട്
ജലാറ്റിൻ സാഹിത്യം വായിച്ചു. ജലാറ്റിൻ സാഹിത്യത്തേക്കാൾ അജ്നോമോട്ടോ സാഹിത്യമാണ് വിപൽക്കരം. അജ്നോമോട്ടോ, ഭക്ഷണത്തിൽ അതിന്റെ കേടിനെ 5000 ഇരട്ടി പ്രിയങ്കരമാക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. തിന്നുന്നവരെ അത് കൊല്ലുമെങ്കിലും സാഹിത്യത്തിൽ ഇന്ന് അജ്നോമോട്ടോ ഇട്ടതേ കിട്ടാനുളളൂ.. അജ്നോമോട്ടോയുടെ ആധിപത്യം അച്ചടി സാഹിത്യത്തെ മിക്കവാറും വിഴങ്ങിക്കഴിഞ്ഞില്ലേ?
ഹമീദ് മണ്ണിശേരി
അമ്മയ്ക്കും പെങ്ങൾക്കും ശ്രീകോവിലിൽ കടക്കാനായെങ്കിൽ‘ എന്ന എഡിറ്ററുടെ ആശ തന്നെയല്ലേ, പഴകിയ ആചാരനൂലുകളാൽ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നത്? യൂ ടൂ ബ്രൂട്ടസ്!
എസ്.രവികുമാർ ശിൽപ
എൻ.വിജയമോഹന്റെ ’ഓർമ്മപ്പെടുത്തൽ‘ ഹൃദ്യമായി.
മുയ്യം രാജൻ മധ്യപ്രദേശ്
കാളിദാസ് പുതുമനയുടെ ’മുണ്ടൂരിന്റെ ചിരി‘ കണ്ണുകൾ നനച്ചു.
Generated from archived content: letters_nov18_06.html