രാഷ്‌ട്രപതിക്കുപോലും ഞാൻ കാർഡിലാണ് എഴുതുന്നത്. കൃത്യമായി മറുപടി വരുന്നു. പിന്നൊരാൾ ഇ.വാസു. പക്ഷേ, ബന്ധുക്കൾ ആക്ഷേപിക്കുന്നുഃ “കണ്ടില്ലേ കാർഡിൽ എഴുതി അയച്ചിരിക്കുന്നത്?”
ജി.ഭാർഗ്ഗവൻപിളള
* * * * * * * * * * * * * * * * * * * * * * * * *
263-ാം ലക്കത്തിലെ ‘ബലൂ’ണും ‘രമണീയ’വും ഭംഗിയായി. ‘വീടു കരയുന്നു’ നന്നായി. – കുരീപ്പുഴ ശ്രീകുമാർ
* * * * * * * * * * * * * * * * * * * * * * * * *
‘ഇന്ന്’ പൂവിട്ടിളം കാറ്റിലുലയുന്നു
പൊന്നുഷഃസന്ധ്യപോലെന്തു ചന്തം!
-സത്യദേവൻ കടയ്‌ക്കൽ
* * * * * * * * * * * * * * * * * * * * * * * * *
നവംബർ ലക്കത്തിൽ ഐക്യകേരളത്തെപ്പറ്റി, മലയാളത്തെപ്പറ്റി ഒന്നുമില്ലല്ലോ. -എഴുമറ്റൂർ രാജരാജവർമ്മ
(‘ഭാഷ&തെറ്റും തിരുത്തും’ ഉണ്ടായിരുന്നല്ലോ-എഡിറ്റർ)
* * * * * * * * * * * * * * * * * * * * * * * * *
ഗാന്ധിജി മകൾക്കയച്ച കത്തുകളെല്ലാം ഓരോ സമ്മാനങ്ങളായിരുന്നു. – സജിത് കെ.കൊടക്കാട്
(ഗാന്ധിജിയോ? – എഡിറ്റർ)
* * * * * * * * * * * * * * * * * * * * * * * * *
എ.ജയകൃഷ്‌ണന്റെ കവിത ‘അസ്വസ്ഥത’ ഉളളിൽ അസ്വാസ്ഥ്യമായി കിടക്കുക തന്നെ ചെയ്യുന്നു. – രാധാമണി അയിങ്കലത്ത്
* * * * * * * * * * * * * * * * * * * * * * * * *
പലർക്കും ‘ശല്യക്കാരനായ വ്യവഹാരി’യായിരുന്ന നവാബ് രാജേന്ദ്രനെ മറക്കാതിരുന്ന ‘ഇന്നി’നു നന്ദി. എം.ആർ. രാഘവവാരിയരുടെയും ശ്രീധരനുണ്ണിയുടെയും കവിതകൾ എടുത്തു പറയത്തക്കതായി. – മധു കുട്ടമ്പേരൂർ
* * * * * * * * * * * * * * * * * * * * * * * * *
‘സുന്നരി അല്ല സുന്ദരി’ വായിച്ചു. മോഹൻലാലും മുകേഷും എല്ലാ സിനിമകളിലും ഡബ്ബ് ചെയ്യുമ്പോൾ വരുത്തുന്ന ഒരു തെറ്റ് ശ്രദ്ധിക്കുക. ‘വിദ്ധ്യാർത്ഥി’ എന്നാണവർ പറയുക. (ഉദാഃദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അന്തോണി ആദം…)
-ആർ.രാധാകൃഷ്‌ണൻ പാലക്കാട്
* * * * * * * * * * * * * * * * * * * * * * * * *
‘ഭ്രാന്ത്‌ഃ അന്നും ഇന്നും’ വായിച്ചു. മൊബൈൽ ഫോൺ ഇന്ന് ഭ്രാന്തല്ല. അനിവാര്യമാണ്. – ഷാജി ഇടപ്പളളി
(‘വായന’ മാസികയിൽ എൻ.പ്രഭാകരൻ എഴുതിയ ‘പ്രത്യയശാസ്‌ത്രം’ എന്ന കഥ ഷാജി വായിച്ചോ? -എഡിറ്റർ)
Generated from archived content: letters_feb.html
Click this button or press Ctrl+G to toggle between Malayalam and English