കെ.പാനൂര്
‘കേരളത്തിലെ അമേരിക്ക’ പുസ്‌തകവിചാരം വായിച്ചു. ‘അമേരിക്കയുടേതിൽ നിന്ന് ഭിന്നമായ ഒരു ചരിത്രം നമ്മുടെ ആദിവാസികൾക്കു വേണ്ടി സൃഷ്ടിക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ’ എന്ന പ്രാർത്ഥനയാണ് എന്റെ പുസ്‌തകം.
ചേപ്പാട് ഭാസ്‌കരൻ നായർ
എൻ.കെ.ദേശത്തിന്റെ ‘വൈദ്യം’ അസ്സലായി.
പി.സുകുമാരൻ വയലാർ
ലൈംഗികത്തൊഴിലാളിയെക്കുറിച്ച് വായിച്ചുണ്ടായ അസ്വാസ്ഥ്യം പി.വത്സലയുടെ വാക്കുകൾ വായിച്ചപ്പോൾ മാറി.
കെ.ആർ.ഇന്ദിര ആകാശവാണി, തൃശൂർ.
ശ്രീകുമാർ കരിയാടിന്റെ ആക്രോശം – ‘ഫെമിനിസ്‌റ്റേ’ അറുവഷളായിപ്പോയി. എഴുതിയവന്റെ സംസ്‌കാരശൂന്യത പ്രസിദ്ധപ്പെടുത്തിയവനും പങ്കിട്ടെടുത്തു. സ്‌ത്രീ, ആർത്തവത്തിൽ മാത്രമല്ല, പ്രസവത്തിലും രക്തമണിയുന്നുണ്ട്. ശ്രീകുമാറിന്റെ അമ്മയും അത് ചെയ്‌തിട്ടുണ്ട്. പുരുഷൻ പോരാട്ടവും ബലിയുമൊന്നുമല്ല നടത്തുന്നത്, അക്രമമാണ്. പുരുഷന്റെ വംശവിച്ഛേദം വരുത്തണമെന്നോ വരി ഉടയ്‌ക്കണമെന്നോ ഫെമിനിസ്‌റ്റുകൾ പറയുന്നില്ല. സ്വന്തം പാട്ടിൽ ജീവിക്കാൻ സ്‌ത്രീകൾക്കും അവകാശമുണ്ടെന്നുമാത്രം.
ശൈലൻ
സെബാസ്‌റ്റ്യൻ ‘സ്‌നേഹമേ’ എന്നു വിളിക്കുന്നു; ശ്രീകുമാർ ‘ഫെമിനിസ്‌റ്റേ’ എന്നും. രണ്ടും കൊളളാം.
എൻ.എം.നൂലേലി
‘്‌റഫീക്ക് അഹമ്മദിന്റെ ’പൂക്കളം‘ നന്ന്.
കെ.ടി.മോഹനൻ ഇടുക്കി.
’അതിഥിമൂല‘യിലെ വത്സലടീച്ചറുടെയും ഗ്രേസിയുടെയും അഭിപ്രായം നന്നായി. എത്ര പേർക്ക് അത് ദഹിക്കും?
കെ.മാധവൻ മാസ്‌റ്റർ തളിപ്പറമ്പ്
’യൂ ടു ബ്രൂട്ടസ്‘ ശരിക്കും ആസ്വദിച്ചു, കൂട്ടുകാരുൾപ്പെടെ.
Generated from archived content: letters-jan6_07.html