ഇന്ന് മുറയ്‌ക്ക് വായിച്ചാസ്വദിക്കുന്നു. സ്‌റ്റാമ്പ് നിധിയിലേക്ക് 100 രൂപയുടെ സ്‌റ്റാമ്പയക്കുന്നു.
ടി. വേണുഗോപാൽ, കോഴിക്കോട്-28
‘ഇന്ന്’ മാസിക കിട്ടി. അതീവഹൃദ്യമായിരിക്കുന്നു. വിജയാശംസകൾ. ഒരു വർഷത്തേക്കുള്ള തപാൽസ്‌റ്റാമ്പയക്കുന്നു.
കെ.എസ് പ്രേമചന്ദ്രക്കുറുപ്പ്, ഐ.എ.എസ് ലേബർ കമ്മീഷണർ, തിരുവനന്തപുരം
പലരും എഴുതാൻ മടിക്കുന്ന സത്യമാണ് സേവ്യർ പുല്പാട്ടിന്റെ ‘പട്ടികൾ’ എന്ന രചനയിലുള്ളത്.
കെ.കെ ഗോപി, പുത്തൻവേലിക്കര
കവിതയിലെ പാട്ടുകലാകാരൻമാർക്കുള്ള ചെപ്പക്കുറ്റിക്കൊരടി – എസ്.ഭാസുരചന്ദ്രന്റെ ‘സംഭവാമി’!
ഞാൻ ഭാഗ്യം കെട്ടവനാണ്. അതുകൊണ്ടല്ലേ ‘ഇന്ന്’ വരിക്കാരനാകാൻ ഇത്രയും താമസിച്ചത്.
ഷൈജു അലക്സ്, കൊച്ചുതറ, തിരുഃ
‘ഇന്ന്’ ഒരു വിജയമാക്കാൻ ഇത്രകാലം യത്നിച്ചതിനും നമ്മുടെ ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ നിസ്വാർത്ഥസേവനത്തിനും അഭിനന്ദനം. ഇതോടൊപ്പം 1020 രൂപയുടെ ചെക്ക് അയക്കുന്നു.
ഷാനി ശശിധരൻ, മൂത്തകുന്നം.
Generated from archived content: letter_sept14_07.html