എഴുതാനായിട്ടെഴുതല്ലേ
പഴുതേ കഴുതച്ചുമടാകും
എഴുതാതാകാതെഴുതുമ്പോൾ
കതിരുകൾ കനകച്ചുമടാകും.
– പാർപ്പാകോട് വിക്രമൻ
ഒന്നും മുടക്കാതെയൊട്ടും, മുടങ്ങാതെ
ഇന്നും ലഭിക്കുന്നു ‘ഇന്നെ’നിക്ക്
‘ഇന്ന്’ മുടങ്ങുവാൻ പാടില്ലതിനാലെ
ഇന്നയക്കുന്നൊരു നൂറുരൂപ.
– എം.പി.അബ്‌ദുൽഅലി, വാഴക്കാട്
രമേശ്‌ബാബുവിന്റെ ‘ജനിതകവിധി’ ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചുതീർത്തു. മികച്ചവ തന്നെ. ഓരോ കഥയും പുനർവായനയ്‌ക്കു പ്രേരിപ്പിക്കുന്നവ.
-അനൂപ് ശ്രീലകം
Generated from archived content: letter_sep.html
Click this button or press Ctrl+G to toggle between Malayalam and English