‘കുടന്ന’ കൈയിൽ എത്തിയപ്പോൾ ആകെ കണ്ണോടിച്ചപ്പോൾ താങ്കൾക്കെഴുതാൻ ഒട്ടും വൈകരുതെന്നു തോന്നി. ഇത്ര സുന്ദരമായി നമ്മുടെ പഴയ കവികളെയും ബിന്ദുരൂപത്തിൽ അവതരിപ്പിച്ച മറ്റൊരു പത്രപ്രയത്നം ഞാൻ ഓർക്കുന്നില്ല. കവിതയുമായി എന്തെങ്കിലും ബന്ധമുള്ളവരെല്ലാം വാങ്ങി സൂക്ഷിക്കേണ്ട കൃതിയാണിത്. താങ്കളുടെ കവിഹൃദയത്തെയും പ്രസാധന ചാതുര്യത്തെയും അഭിനന്ദിക്കുന്നു.
‘കവിതക്കുടന്ന’ കരൾ കട്ടു. കളം വരച്ചു.
രാവുണ്ണിയുടെ കവിതയിൽ തിമിംഗലം എന്നത് തെറ്റാണ്. തിമിംഗിലമാണ് ശരി.
വൻകിട പ്രസിദ്ധീകരണ ഗ്രൂപ്പിനു പോലും കഴിയാത്ത അത്ഭുതമാണ് ‘കവിതക്കുടന്ന’. 1983 മുതലുള്ള ‘ഇന്നി’ന്റെ പ്രത്യേക പതിപ്പുകൾ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
പ്രിയ മാധവിക്കുട്ടി കേരളം വിട്ടപ്പോൾ ‘ഇന്ന്’ മൗനം പാലിച്ചതെന്തേ? യാത്രാമംഗളമെങ്കിലും…?
(അവർക്ക് മലയാളവും മലയാളത്തിന് അവരും പ്രാണനാണ്. മറ്റുള്ള ഒച്ചകളൊക്കെ അപ്രസക്തം – എഡിറ്റർ)
കണ്ണൻ സൂരജിന്റെ മുഖചിത്രം ഓരോ പേജിലും തെളിയുന്ന പോലെ.
“മുഗ്ദ്ധയാമാവധുവെത്രമാത്രം
മുത്തിയാണെന്ന നേരോർത്തതാവാം”. (ഇടശ്ശേരി)
Generated from archived content: letter_may19_07.html