കത്തുകൾ

ഓരോ ലക്കം ‘ഇന്ന്‌’ കിട്ടുമ്പോഴും പഴയ സുഹൃത്തുളെ നേരിൽ കാണുന്നതുപോലെ ഒരനുഭവം. ഇതു തുടരട്ടെ. വാർഷികപതിപ്പ്‌ കളറിൽ വന്നത്‌ നന്നായി. – അച്യുതൻ കൂടല്ലൂർ, ചെന്നൈ.

നാളെകളിലേയ്‌ക്ക്‌ ‘ഇന്ന്‌’ നീണാൾ വളരട്ടെ. – ഡോ.ജാൻസി ജെയിംസ്‌, വൈസ്‌ ചാൻസലർ, മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

‘ഇന്നി’ന്റെ താളുകളാൽ വായനക്കാരന്റെ നാളെകൾ ധന്യമാകട്ടെ; പുതുവർഷത്തിലും വരുംകാലത്തും. – ഗോപിനാഥ്‌ മുതുകാട്‌, അക്കാഡമി ഓഫ്‌ മാജിക്കൽ സയൻസസ്‌, തിരുവനന്തപുരം-12.

വല്ലപ്പോഴും ഒരു പിറന്നാളിനെങ്കിലും ഇങ്ങനെ ഒരുങ്ങുന്നതിൽ ഒരു തെറ്റുമില്ല. – പ്രൊഫ.എസ്‌. ശിവദാസ്‌, കോട്ടയം.

‘ഇന്ന്‌’ കിട്ടി. നിറയെ പൂത്ത കൊന്നമരം പോലെ. – കുരീപ്പുഴ ശ്രീകുമാർ

25-​‍ാം വാർഷികലക്കം അതിഗംഭീരം. മേനിക്കടലാസ്സിൽ ഇറക്കിയതിന്‌ മാപ്പ്‌ ചോദിക്കേണ്ട ആവശ്യമുണ്ടോ? – ഇ.സുരേഷ്‌

കാതലുളള വാക്കേ ‘ഇന്നി’ലുളളൂ. – പി.എ.ഉത്തമൻ

ഒറ്റയാൾ പട്ടാളം രാജ്യം പിടിച്ചടക്കുന്നത്‌ കൗതുകകരം. – അഡ്വ. ടി.പി.രാമചന്ദ്രൻ, സഹൃദയ, മഞ്ചേരി.

നിറം മങ്ങിയ സാരിയുടുത്ത്‌ എല്ലാ ദിവസവും ഞാൻ കാണുന്ന എന്റെ അമ്മ, പട്ടുസാരിയിട്ട്‌, കുറി തൊട്ട്‌ വളകളണിഞ്ഞ്‌ എന്റെ മുന്നിൽ വന്നുനിന്നപോലെ! എനിക്കെന്റെ പഴയ അമ്മ തന്നെ മതി. കരി പിടിച്ച്‌, നിറം മങ്ങി… ആ ചിരിയുണ്ടല്ലോ അതുമാത്രം മതി എനിക്ക്‌. – സത്യൻ പുനത്തിൽ

Generated from archived content: letter_mar29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here