കത്ത്‌

പി.സുരേന്ദ്രന്റെ ‘ആനന്ദൻ’ (ജനുവരി ലക്കം) ഇഷ്‌ടപ്പെട്ടു. – ടി. ലോഹിതാക്ഷൻ, സൗദി അറേബ്യ.

മുല്ലനേഴിയുടെ ‘നെല്ലിപ്പടി’ (മാർച്ച്‌ ലക്കം) അതിശക്തം. – മുകുന്ദൻ, കാരിക്കൽ.

സിനിമയെപ്പറ്റി തിലകൻ പറഞ്ഞത്‌ സത്യം. നമുക്ക്‌ മറ്റൊരു പെരുന്തച്ചനില്ലല്ലോ. – ഡോ.രാജൻ, കല്ലേലിഭാഗം.

വൈശാഖൻ ചങ്കുപറിച്ചു തരുമ്പോൾ (പ്രവൃത്തിയും തൃപ്‌തിയും-ഏപ്രിൽ ലക്കം) ചെമ്പരത്തിപ്പൂവെന്നു നാം പറഞ്ഞുവോ? – ബാലചന്ദ്രൻ കെ. നിലമ്പൂർ

ഇത്‌ വിധി. ‘ജനിതകവിധി’. ‘ജീവിതത്തിലേയ്‌ക്കു പോകുന്ന ഒരു വണ്ടി’യിൽ ‘ഒന്നുമറിയുന്നില്ല.’ ഇത്‌ ജീവിതത്തിന്റെ നേർക്കാഴ്‌ചകൾ! – ചന്തിരൂർ താഹ

സുകേതു, ജെ.ആർ.പ്രസാദ്‌ മുതലായവർ ഒരു ഒന്നാന്തരം പുസ്‌തകമിറക്കിയിരിക്കുന്നുഃ ‘ഒന്നുമറിയുന്നില്ല’ എന്ന കഥാസമാഹാരം. നന്മ നേരുന്നു, ‘ഇന്നി’നും. – മുയ്യംരാജൻ, മദ്ധ്യപ്രദേശ്‌.

മെയ്‌ ലക്കത്തിൽ ഡോ.ആർ.വിശ്വനാഥനെ സ്‌മരിച്ചതിൽ പ്രത്യേകം നന്ദി. ആർ.വി.സാറിന്റെ ഹൃദ്യമായ പെരുമാറ്റം ഇപ്പോഴും ഉളളിൽ. – കെ.എം. അജീർകുട്ടി

ഞാൻ താമസം അനന്തപുരത്തേയ്‌ക്കു മാറ്റുന്നു. -ഡി.വിനയചന്ദ്രൻ, സരസ്വതികൃഷ്‌ണം, റ്റി.സി.25&2168 (1), തൈവിളറോഡ്‌, തിരുവനന്തപുരം-695 001.

Generated from archived content: letter_july_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here