കത്തുകൾ

നാലേനാലു വാക്യങ്ങളിൽ ‘മുജ്ജന്മ സുകൃത’ത്തിൽ സുകേതു ഉന്നയിക്കുന്ന പാരിസ്ഥിതിക പ്രശ്‌നമടക്കമുളള കാര്യങ്ങൾ! മലയാള കഥ ഈ ചെറുപ്പക്കാരനിൽ പരമഭദ്രം. – വി.എസ്‌. അനിൽകുമാർ

‘മുജ്ജന്മ സുകൃത’വും മനോജിന്റെ ‘ശുദ്ധമലയാള’വും ഗംഭീരം. ഞാൻ തന്നെയല്ലേ രണ്ടിലും എന്നു തോന്നിപ്പോകുന്നു. – എസ്‌. രവികുമാർ

വമ്പൻമാരുടെ വമ്പൻ വാരികകൾ മെനക്കെട്ടിരുന്നു വായിച്ചാൽ കിട്ടാത്ത സുഖം ‘ഇന്നി’ന്റെ ഇത്തിരിയിടത്തിലുണ്ട്‌. – എൻ.എം. നൂലേലി.

ബാബു കുഴിമറ്റത്തിന്റെ ആനക്കാര്യം വലിയ കാര്യം തന്നെ. – ബാലചന്ദ്രൻ കിഴക്കേപുരയ്‌ക്കൽ

കത്തുകൾക്ക്‌ രണ്ടര കോളം! നിറഞ്ഞ സന്തോഷം. – ശങ്കരൻ കോറോം

‘ഇന്നി’ന്റെ ആഹ്വാനത്തിൽ തപാലിൽ കത്തെഴുതിയപ്പോൾ അവളുടെ എസ്‌.എം.എസ്‌. മറുപടിഃ “റിസീവ്‌ഡ്‌ ലറ്റർ. താങ്ക്‌സ്‌ ഫോർ നോട്ട്‌ സെന്റിങ്ങ്‌ എ ക്ലൗഡ്‌ മെസ്സേജ്‌ ഓർ എ പീക്കോക്ക്‌ മെസ്സേജ്‌. – കാട്ടൂർ മുരളി മുംബൈ

Generated from archived content: letter_april15_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here