‘ഇന്നി’ന് കത്തെഴുതാനുളള ആഹ്വാനം ഒരിക്കൽകൂടി സഹൃദയർ സ്വീകരിച്ചു. ധാരാളം നല്ല കത്തുകൾ വന്നു. എല്ലാവർക്കും നന്ദി. ഹ്രസ്വവും ഹൃദ്യവുമായ കത്തിനുളള സമ്മാനത്തിനർഹമായ ശ്രീ.എ.പി.അഹമ്മദിന് അഭിനന്ദനം.
സമ്മാനാർഹമായ കത്ത്
“കാണാക്കത്ത്”
‘ഇന്നി’നു വല്ലതുമെഴുതാനാ-
യെന്നുമൊരുങ്ങുന്നു.
തോന്നിയതപ്പടി പറയാനോ?
-നിന്നു കുഴങ്ങുന്നു….
ആറിപ്പോയാൽ നാളേയ്‌ക്കതു-
നാറിപ്പോവുന്നു.
കുറുക്കിയെഴുതാനാവാതെന്നും
കീറിത്തളളുന്നു.
– എ.പി.അഹമ്മദ്, കൊണ്ടോട്ടി പി.ഒ., മലപ്പുറം – 673 638.
Generated from archived content: letter1_july.html
Click this button or press Ctrl+G to toggle between Malayalam and English