സെപ്‌റ്റംബർ ലക്കത്തിൽ വന്ന കെ.ജി.എസിന്റെയും ആറ്റൂരിന്റെയും സിപ്പിയുടെയും കവിതകൾ അസലായി. കെ.ജി.എസ് നൊസ്‌റ്റാൾജിയയും ആറ്റൂർ ആത്മാലാപവും സിപ്പി ചിരിയും ഉള്ളിൽ വച്ചു കൊഴുക്കട്ട എന്ന പലഹാരം പോലെ.
മണർകാട് മാത്യു, എഡിറ്റർ-ഇൻ-ചാർജ്, ‘വനിത’, കോട്ടയം.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ അഹങ്കാരങ്ങൾക്കിടയിൽ ‘ഇന്ന്’ പോലുള്ള ജനാധിപത്യശ്രമങ്ങൾ വിജയിക്കട്ടെ.
സി.എസ് ജയചന്ദ്രൻ, തിരുവനന്തപുരം-2.
പത്തവർഷത്തിനുശേഷമാണ് ‘ഇന്ന്’ വീണ്ടും കാണുന്നത്. പ്രിയങ്കരമായ അനുഭവം. നല്ല ഓർമ്മകൾ തരുന്നു. നല്ല വായനയും.
അജയ് പി. മങ്ങാട്ട്, മലയാള മനോരമ, കോഴിക്കോട്.
1020 രൂപ ‘ഇന്നി’നു ഭാരമോ? ഇന്നലത്തെപോലെ ഇന്നും സംസാരിക്കുന്ന ‘ഇന്നി’ന് ഭാവുകങ്ങൾ.
അന്നനാട് ശശിധരൻ, ചാലക്കുടി.
ചുള്ളിക്കാടിന്റെ കവിതകൾ ഇനി എന്തിന്? എത്രയധികം വായിക്കപ്പെട്ടവയാണവ? വേണ്ടത്ര ശ്രദ്ധ കിട്ടാത്ത പുലാക്കാട്ട് രവീന്ദ്രനെപോലുള്ളവരെയല്ലേ ‘ഇന്ന്’ കാണേണ്ടത്?
ആന്റണി കെ.വി., കാലടി, എറണാകുളം.
(പുലാക്കാട്ടിന്റെ കവിതകൾ ആദരപൂർവ്വം ‘ഇന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നിലെ വായനക്കാരനെ വിസ്മയിപ്പിച്ച ഒന്നാന്തരം കവിയാണ് ചുള്ളിക്കാട്. ബാലന്റെ പുതുരചനകൾ കിട്ടിയതിൽ അഭിമാനമാണുള്ളത് – മണമ്പൂർ രാജൻബാബു).
ബിനോയ് വിശ്വത്തിനു പിന്തുണ നൽകിയത് അവസരോചിതമായി.
മണി കെ. ചെന്താപ്പൂര്
’ഇന്നി‘ലെ ആഹ്വാനം കണ്ട് കമ്പ്യൂക്കർ കീ ബോർഡ് വിട്ട് പേനയും പേപ്പറും എടുത്തു.
എ. ചന്ദ്രശേഖർ, അമൃത ടി.വി.
ഒക്ടോബർ ലക്കം ഉജ്ജവലം. വായന സജീവമാക്കി.
റഹ്‌മാൻ പി. തിരുനെല്ലൂർ.
തുറങ്കു ഭേദിച്ചെത്തുന്ന ഈ വരിസംഖ്യ നിത്യമൗനത്തിലാണ്ടവരെ ഉണർത്താനാണ്.
ആർ.പി ബിജുലാൽ
Generated from archived content: letter1_feb2_08.html