കെ.പാനൂർ രചിച്ച കേരളത്തിലെ അമേരിക്ക

ആദിവാസികളെക്കുറിച്ച്‌ പഠിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്‌ത്‌ ജീവിതം സാമൂഹിക പ്രവർത്തനത്തിന്‌ ഉഴിഞ്ഞുവച്ചയാളാണ്‌ കെ.പാനൂർ. ‘കേരളത്തിലെ അമേരിക്ക’ എന്ന ഈ പുസ്‌തകവും ആദിവാസികളുടെ നരകയാതനകളുടെ കഥയാണ്‌ പറയുന്നത്‌. രാഷ്‌ട്രീയക്കാരെല്ലാം പ്രത്യേകിച്ച്‌ ഇടതുപക്ഷ രാഷ്‌ട്രീയക്കാർ വായിക്കേണ്ട പുസ്‌തകമെന്ന്‌ സി.അച്യുതമേനോൻ അഭിപ്രായപ്പെട്ട ഈ ഗ്രന്ഥം വി.ആർ.കൃഷ്ണയ്യരുടെ അവതാരികകൊണ്ട്‌ ധന്യമാണ്‌.

വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവുമില്ലാത്ത രണ്ടരലക്ഷത്തോളം വരുന്ന ഈ ഗിരിവർഗജനതയു​‍െ ദുരവസ്ഥ ദൗർഭാഗ്യകരമാണെന്ന്‌ മാത്രമല്ല കേരളീയർക്ക്‌ ശാശ്വതകളങ്കം കൂടിയാണെന്ന്‌ കൃഷ്ണയ്യർ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയിലെ ഗിരിവർഗക്കാരുടെയിടയിൽ നിന്ന്‌ വിഭിന്നമായ ഒരു ചരിത്രം നമ്മുടെ ആദിവാസികൾക്കുവേണ്ടി സൃഷ്ടിക്കാൻ നമുക്ക്‌ കഴിഞ്ഞെങ്കിൽ എന്ന ഗ്രന്ഥകാരന്റെ പ്രാർത്ഥനയെ ശരിവയ്‌ക്കുന്നതാണ്‌ സാമൂഹികപ്രസക്തിയുളള ഈ ഗ്രന്ഥം.

പ്രസാ ഃ കറന്റ്‌

വില ഃ 55രൂപ

Generated from archived content: bookreview4_nov18_06.html Author: latheef_parambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English