ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് വിവാഹം കഴിക്കുന്ന കുട്ടിയെക്കുറിച്ച് പല സങ്കല്പങ്ങളും ഉണ്ടായിരുന്നു. വളരെ സെൻസിറ്റീവും സെന്റിമെന്റലുമായ ഒരു പെൺകുട്ടിയായിരുന്നു മനസ്സ് നിറയെ. മനസ്സിലെ ഈ മോഹം പ്രകാശിപ്പിക്കാൻ പ്രയാസപ്പെട്ട അവസരത്തിലാണ് വായിച്ചു കൊണ്ടിരുന്ന നോവലിലെ ഒരു വാചകത്തിൽ കണ്ണു നിന്നുപോയത്‌ഃ “മുല്ലപ്പൂ കണ്ടാൽ ചിരിക്കുകയും മുറിവ് കണ്ടാൽ കരയുകയും ചെയ്യുന്ന പെൺകുട്ടി.”
പിന്നീട് മനോരോഗ ചികിത്സ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഇത് മനോരോഗ ലക്ഷണമാണെന്നു മനസ്സിലായത്.
Generated from archived content: story5_mar.html Author: kuttettan_poomkudilmana