കാലത്തെ, മനുഷ്യനെ ചൂഴ്‌ന്നു നില്‌ക്കുന്ന രോഗാവസ്ഥകളെ, മൂല്യശോഷണത്തെ പരിശോധിക്കുകയാണ് വിശ്വമംഗലം സുന്ദരേശന്റെ ‘നൂറ്റാണ്ടു വരുന്ന വഴി’ എന്ന കാവ്യസമാഹാരം. കാലവും ലോകവും മനുഷ്യാവസ്ഥയ്‌ക്കു മുന്നിൽ നിന്ദ്യവും ഹീനവും പരിഹാസ്യവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചെടുക്കുന്നത് ഉളളുനീറ്റുന്ന വ്യസനത്തോടെ ഈ കവി കണ്ടെടുക്കുന്നു. ചുറ്റിലും ഇരുട്ടു നിറയുമ്പോഴും വെളിച്ചത്തിന്റെ കണിക വിരിയുമെന്ന് കവിതപോലെ കവി മനസ്സും പ്രതീക്ഷിക്കുന്നു. വായനയിൽ അല്‌പം കയ്‌പും മധുരവും പകരുന്ന കൃതി.
വിതഃ നാഷണൽ ബുക് സ്‌റ്റാൾ. വില ഃ 50 രൂ.
Generated from archived content: book4_may17.html Author: kunjikkannan_vanimel