ചേപ്പാട്‌ സോമനാഥൻ രചിച്ച കാലം സാക്ഷി

വാക്ക്‌ കാഴ്‌ചയാണെന്നും അക്ഷരം അഭയമാണെന്നും തിരിച്ചറിഞ്ഞ മനസ്സിന്റെ എഴുത്താണ്‌ ‘കാലം സാക്ഷി’. സമൂഹത്തിന്റെ രൂപപരിണാമങ്ങളിലേയ്‌ക്കും കാലഘട്ടത്തിന്റെ പാരുഷ്യത്തിലേയ്‌ക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കവിതകളുടെ ചെപ്പാണിത്‌. പ്രവാസജീവിതത്തിന്റെ ഗൃഹാതുരത്വത്തിലേക്കുളള അരുമയാർന്ന നോട്ടം ഇതിലുണ്ട്‌. മനുഷ്യന്റെ അനന്തമായ കുതിപ്പിന്റെയും കൊതിയുടെയും സഹനത്തിന്റെയും രുചിഭേദം വിതാനിക്കുന്ന രചനകളാണ്‌ ‘കാലം സാക്ഷി’യിൽ. ഉൾക്കാഴ്‌ചയുടെ ഭിന്നമായ അർത്ഥവും സൗന്ദര്യവും ഈ കൃതി പ്രദാനം ചെയ്യുന്നു.

പ്രസാഃ പാമ്പുങ്ങൽ. വില ഃ 35 രൂപ.

Generated from archived content: book1_dec.html Author: kunjikkannan_vanimel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here