“ഫസ്‌റ്റ് ഹി ഹാസ് ടു ഫ്രീ ഫ്രം ദി നൊട്ടോറിയസ് മദർ ടംങ്ങ് ഇൻഫ്‌ളുവൻസ്” – ചെയ്‌തു പോയ ഒരു വലിയ പാതകത്തിന് ഇനി ഇതേയുളളൂ പരിഹാരമാർഗ്ഗം എന്ന മട്ടിലാണ് ലാംഗ്വേജ് അക്കാദമിയുടെ പ്രിൻസിപ്പൽ സംസാരിക്കുന്നത്. എല്ലാം മനസ്സിലായ മട്ടിൽ ഡാഡി തല കുലുക്കുന്നുണ്ടായിരുന്നു. ട്രെയിനിംഗ് പിരീയഡ് നീട്ടി വാങ്ങി അതിനുളള പണം കൂടി അടച്ച് ഡാഡിയും മമ്മിയും ഗേറ്റു കടന്നുപോകുന്നതും നോക്കി ഈ തെറ്റുകാരൻ വാതിൽക്കൽ തന്നെ നിന്നു. ലാംഗ്വേജ് ലാബിലേക്ക് പോകാനുളള അടുത്ത ബെല്ലും കാത്ത്.
Generated from archived content: story3_july5_06.html Author: kr_hari