എന്നെ കൊണ്ടുപോകാനായിട്ടാവണം കാലൻ പോത്തിന്റെ പുറത്തു കയറി വന്നു.
ഞങ്ങളുടെ പുരയിടത്തിൽ നിന്ന എരുമയെക്കണ്ടതും പോത്ത് അതിന്നു പിന്നാലെ പോയി. പോത്തു തിരിച്ചെത്തുന്നതു കാത്തിരുന്നു മുഷിഞ്ഞ കാലൻ, ഗത്യന്തരമില്ലാതെ, ഒടുവിൽ എന്റെ ഭാര്യയെയും കൊണ്ടു കടന്നു.
Generated from archived content: story1_july5_08.html Author: kp_sasidharannair