രാഗം

നീ തന്ന കുറിപ്പ്‌

എന്തിനാണ്‌

കണ്ണീര്‌കൊണ്ട്‌ നനച്ചത്‌?

ഉപ്പ്‌ എന്റെ

പ്രഷർ ഉയർത്തുമെന്ന്‌

നിനക്കറിയില്ലേ.

വേണ്ട വേണ്ട

ചിരിച്ചു പതപ്പിക്കേണ്ട

പ്രമേഹമുണ്ട്‌.

ഒരു തുളളി ചോര

വീഴ്‌ത്താമായിരുന്നില്ലേ

നിനക്കതിൽ?

Generated from archived content: poem11_apr13.html Author: kk_bineesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here