പെറ്റ തളള

ആറുചാനലിലെ കാക്കത്തൊളളായിരം മെഗാസീരിയലുകളും അവൾ വിടാതെ കാണും. റിമോട്ടും പരസ്യക്കാരും പിന്നെ അവളും എന്നതാണ്‌ കാഴ്‌ചയുടെ തന്ത്രം-ദുരന്തം!

ഒരുനാൾ സീരിയലുകളെല്ലാം കൊമേഴ്‌സ്യൽ ബ്രേക്ക്‌ഡൗണായപ്പോൾ അവൾ അല്‌പം ശുദ്ധവായു തേടി പുറംതിണ്ണയിലേക്കിറങ്ങി. ഉമ്മറത്തൊരു കിളവി ഇരിക്കുന്നു! നല്ല പരിചയം. ഇവർ… ഇവർ… ഏത്‌ സീരിയലിലെ അമ്മ കഥാപാത്രമാണ്‌? അവൾ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടിയില്ല. കാരണം അത്‌ അവളുടെ പെറ്റ തളളയായിരുന്നു.

Generated from archived content: story_april5.html Author: kilirur_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here