വിപ്ലവം

പ്ലാറ്റ്‌ഫോമിൽ കുടുംബം വണ്ടി കാത്തിരുന്നു. ഏതോ സ്‌റ്റേഷനിൽ ബോംബ്‌ ഭീഷണി ലഭിച്ചതുകൊണ്ട്‌ അവിടെ വണ്ടി പിടിച്ചിട്ട്‌ നഖശിഖാന്തം പരിശോധിക്കുകയാണത്രെ! അപ്പോൾ കുടുംബനാഥന്റെ മൊബൈൽ ശബ്ദിച്ചു.

“ഹേയ്‌, നിങ്ങളുടെ ഭാര്യയല്ലെ അടുത്തിരിക്കുന്നത്‌?”

“അതെ…….എന്താ?”

“അവരുടെ ഗർഭപാത്രത്തിൽ ബോംബു വച്ചിട്ടുണ്ട്‌. ഒരു മിനിറ്റിനകം അത്‌ പൊട്ടിത്തെറിക്കും.”

കുടുംബനാഥൻ അലറിവിളിച്ച്‌ ഓടി. പിന്നിൽ കഥയറിയാതെ ഭാര്യയും കുഞ്ഞും നിലവിളിച്ചുകൊണ്ടോടി. ഇത്‌ വിവരസാങ്കേതിക വിപ്‌ളവം!

Generated from archived content: story3_nov18_06.html Author: kilirur_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here