അവാർഡ്‌

ഈ വർഷത്തെ കൊച്ചമ്മിണി അവാർഡ്‌ യുവസാഹിത്യകാരനായ തലകീഴ്‌ കുട്ടിനാരായണന്‌ ലഭിച്ചു. 3333333 പൈസയും ബലമുളള ഫലകവും കുട്ടിനാരായണനു ലഭിക്കും. അദ്ദേഹം എഴുതാനുദ്ദേശിക്കുന്ന ‘ഭംഗമോഹം’ എന്ന നപുംസകപക്ഷകഥയാണ്‌ അവാർഡിനർഹമായത്‌. മലയാളത്തിലെന്നല്ല ലോക കഥാരംഗത്ത്‌ തന്നെ ഒരു കൊടുങ്കാറ്റായി ഈ കഥ മാറുമെന്ന്‌ അദ്ദേഹത്തിന്റെ സ്വന്തം വിമർശകൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. വായനക്കാരും മീൻ പിടിക്കാൻ പോകുന്നവരും ജാഗ്രത പാലിക്കണം എന്നു കാലാവസ്ഥാ വിദഗ്‌ദ്ധരും അറിയിച്ചിരിക്കുന്നു.

Generated from archived content: story2_jan6_07.html Author: kilirur_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English