പ്രസംഗത്തിനിടയിൽ ഊരിപ്പോകാൻ ഭാവിക്കുന്ന പാന്റ്‌സ് ഇടയ്‌ക്കിടെ വലിച്ചു കയറ്റുന്ന പ്രൊഫസറോട് സഹപ്രാസംഗികൻ അടക്കം പറഞ്ഞു.
“ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്”.
“ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇതിലും മോശമാകും” എന്നായിരുന്നു പ്രൊഫസറുടെ മറുപടി.
ഈ കഥ ഉദ്ധരിച്ചത് ഏതെങ്കിലും മന്ത്രിയെ ഓർമ്മിച്ചുകൊണ്ടാണെന്ന് ആരും ആരോപിക്കരുത്. മന്ത്രിയാവുക എന്ന ദൗർഭാഗ്യം ആർക്കും സംഭവിക്കാം… ഈശ്വരനിശ്ചയമാണത്!
പരിഹസിക്കരുത്, ഇന്നു ഞാൻ നാളെ നീ എന്നാണ് ആപ്തവാക്യം.
Generated from archived content: story1_sep3_07.html Author: kilirur_radhakrishnan