ലാലുലീല

ആണായാലൊരു മീശ വേണം

ലാലുവായാലൊരു വാലു വേണം

വാലിന്റെ താഴേന്നൊരാലും വേണം

ആലിന്റെ ചോട്ടിലൊരു

കുർസി വേണം

സാദാ കുർസി നഹി-കാബിനറ്റ്‌ കുർസി

കുർസീലിരുന്നപ്പോൾ ലാലു ബുദ്ധനായി

ലാലു ബോലാ-കളങ്കിത്‌ മന്ത്രിയോം കോ

ദേക്‌ ദോ-ബാഹർ ദേക്‌ ദോ…!

അങ്ങനെ വേണം-കളങ്കന്മാരെയൊന്നും

ലാലു വച്ചു പൊറുപ്പിക്കില്ല-ജാഗ്രതൈ!

ജനം വെളളരിക്കാപ്പട്ടണമെന്ന്‌

കേട്ടിട്ടേയുളളൂ – ഇപ്പോൾ കണ്ടു!

ശരിക്കും കണ്ടു-ലാലുകാ ലീലാ!

ഹേ ഭഗവാൻ ആപ്‌ കി ലീലാ!

Generated from archived content: poem8_apr13.html Author: kilirur_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here