ആ പരസ്യം കണ്ടാണ് രാമൻകുട്ടി കിടക്ക വാങ്ങിയത്. തിരുവോണത്തിൻനാൾ രാത്രിതന്നെ പുതിയ കിടക്ക ഉദ്‌ഘാടനം ചെയ്യാൻ രാമൻകുട്ടിയും ഭാര്യയും തീരുമാനിച്ചു. ആദ്യരാത്രിയിലെ വികാരതീവ്രതയോടെയാണ് അവർ പുത്തൻകിടക്കയുടെ പതുപതുപ്പിൽ കെട്ടിമറിഞ്ഞത്. അപ്പോഴുണ്ട് കിടക്കയിൽ ഒരു മൂന്നാമൻ!
ങ്‌ഹേ?! താനാര്?
രാമൻകുട്ടി അലറിവിളിച്ചു ചോദിച്ചു. ഉത്തരം മൃദുവായിരുന്നു.
“ഞാൻ മാവേലി! പരസ്യത്തിലതും ഉണ്ടായിരുന്നല്ലോ.”
മാവേലിയൊന്നു പൊട്ടിച്ചിരിച്ചു. കിടക്കയും!
Generated from archived content: oct_story4.html Author: kilirur_radhakrishnan